Story
ഗ്രാമത്തെരുവിലെ വൃദ്ധർ
ഒരിടത്ത് ഒരു കുഞ്ഞു ഗ്രാമമുണ്ടായിരുന്നു.അവിടെ ധാരാളം കുന്നുകളും മലകളും പൂക്കളും അങ്ങനെ എല്ലാം കൊണ്ടു നിറഞ്ഞിരുന്നു .അവിടുത്തെ തെരുവിൽ എന്നും രാവിലെ കുറച്ച് വൃദ്ധർ ഭിക്ഷയ്ക്ക് വന്നിരിക്കുമായിരുന്നു.ഒരു ദിവസം സന്ധ്യയായപ്പോൾ ഒരാൾ വന്ന് അതിൽ ഒരു വൃദ്ധനെ വിളിച്ചുവണ്ടിയിൽ കൊണ്ടുപോയി.
ആർക്കും അയാൾ ആരാണെന്ന് മനസ്സിലായില്ല.
അടുത്ത ദിവസമായപ്പോൾ അയാൾ ആ വൃദ്ധനെ തിരിച്ചു കൊണ്ടുവിട്ടു.ഇത് തുടർന്നുകൊണ്ടിരിന്നു.ഇത് മറ്റൊരു വൃദ്ധന്റെ ശ്രദ്ധയിൽ പെട്ടു .അടുത്ത ദിവസം ആ വൃദ്ധൻ മറ്റെ വൃദ്ധനോടു ചോദിച്ചു:"എന്താ നിൻ്റെ പേര്?ആരാണയാൾ?എന്തിനാണ് അയാൾ തന്നെ കൊണ്ടുപോകുന്നത്?"
കുറച്ച് നേരത്തെ മൗനത്തിനു ശേഷം അയാൾ പറഞ്ഞു:"എൻ്റെ പേര് രാമൻ,അത് എൻ്റെ മകനാണ്." ഇത് കേട്ടപ്പോൾ അയാൾ ഒന്നുഞെട്ടി. എന്നിട്ടു ചോദിച്ചു:"എന്താ മകനോ!പിന്നെ എന്തിനാണ് തന്നെ കൊണ്ടുവിടുന്നത്?"
രാമൻ പറഞ്ഞു:"അതെ.അവൻ്റെ അമ്മ മരിച്ചതിനുശേഷം അവൻ്റെ ഭാര്യയുടെ നിർബന്ധപ്രകാരമാണ് എന്നെ ഇവിടെ കൊണ്ടുവിടുന്നത്." ഇത് കേട്ടമറ്റൊരാൾ പറഞ്ഞു:"ഞാൻ ചന്ദ്രൻ,എൻ്റെ ഭാര്യ മരിച്ചിട്ട് 18 വർഷമായി അവൾ മരിച്ച ശേഷം എൻ്റെ മൂന്നു പെൺമക്കളെയും കൂലിപ്പണിയെടുത്ത് ഞാൻ പഠിപ്പിച്ചു,നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചുവിട്ടു ...എന്നിട്ടു അവരോ,എന്നെ വൃദ്ധസദനത്തിലാക്കി,
അവിടെ നിന്നും ഞാൻ ഈ തെരുവിലേക്കും..
ഇതുകേട്ട രാമൻ പറഞ്ഞു:"വിഷമിക്കേണ്ട,ഇവിടെയുള്ള ഓരോരുത്തരുടെയും കഥ ഇത്
തന്നെയാവും,മക്കൾ തെരുവിലേക്കും കരുണാലയത്തിലേക്കും ഇറക്കിവിട്ടവർ...
നാമെല്ലാവരും ഒരിക്കൽ മരിക്കേണ്ടവർ ആണ്,എന്നാൽ അത് എവിടെവച്ചാണെന്നും
എങ്ങനെയാണെന്നും ദൈവം തീരുമാനിക്കും
അപ്പോൾ ആ വൃദ്ധരുടെ കണ്ണുകൾ ഈറനണിഞ്ഞിരിന്നു.......
Comments
Post a Comment